കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – സിപിഎം സംയുക്ത പ്രചാരണം ആരംഭിച്ചു . തൃണമൂൽ കോൺഗ്രസിനെതിരെ ഒരുമിച്ച് നിന്ന് പോരാടാനുള്ള ഇടതു പക്ഷത്തിന്റെയും കോൺഗ്രസിന്റെയും തീരുമാനമനുസരിച്ചാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത് .
കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഫോർവേഡ് ബ്ളോക്കിന്റെയും കൊടികൾ ഒരുമിച്ച് കെട്ടിയാണ് പ്രചാരണം . എസ് എഫ് ഐ ജനറൽ സെക്രട്ടറി റിതബ്രത ബാനർജിയുൾപ്പെടെയുള്ളവർ കോൺഗ്രസിനൊപ്പം പ്രചാരണത്തിനിറങ്ങുന്ന ചിത്രങ്ങൾ പുറത്ത് വന്നു.
ബംഗാളിൽ കോൺഗ്രസും സി പി എമ്മും സംയുക്തമായി പ്രചാരണത്തിനിറങ്ങിയതിന്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാകുമോയെന്ന സംഭ്രമത്തിലാണ് കേരളത്തിലെ ഇടത് വലത് നേതാക്കൾ . സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയയിലും പരിഹാസം ഉയർന്നു കഴിഞ്ഞു .