തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥിയായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ആവേശകരമായ സ്വീകരണം. തലസ്ഥാനത്തെത്തിയ ശ്രീശാന്തിനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
രാവിലെ 8.40തോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശ്രീശാന്തിന് ഉജ്ജ്വലം സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. സ്ഥാനാര്‍ഥിത്വം പുതിയ തുടക്കമാണെന്ന് പറഞ്ഞ ശ്രീശാന്ത്, യുവാക്കളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പഴവങ്ങാടി ക്ഷേത്രത്തിലേക്കെത്തി.
പഴവങ്ങാടിയില്‍ നിന്നിറങ്ങിയ ശ്രീശാന്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അതിന് ശേഷം ആര്‍എസ്എസ് കാര്യാലയവും, ഭാരതീയ വിചാര കേന്ദ്രവും സന്ദര്‍ശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷമാണ് ശ്രീ മടങ്ങിയത്.