വാക്കു പാലിച്ച് മോദി, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 2.2 ലക്ഷം തൊഴിലവസരങ്ങൾ

Published by
Janam Web Desk

ന്യൂഡൽഹി: കേന്ദ്രസർക്കാർ മേഖലയിൽ 2.2 ലക്ഷം തൊഴിലവസരങ്ങളൊരുക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 2015 മാർച്ച് 1 മുതൽ രണ്ടു വർഷത്തിനുള്ളിൽ പുതുതായി 2.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, നരേന്ദ്രമോദി മുന്നോട്ടു വച്ച പ്രധാന വികസന അജണ്ടകളിലൊന്നായിരുന്നു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്. 2015 മാർച്ച് 1 വരെ കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണം 33.05 ലക്ഷമായിരുന്നത് 2016 ആയപ്പൊഴേക്കും 34.93 ലക്ഷമായി ഉയർന്നിരുന്നു. 2017 സാമ്പത്തിക വർഷം ആകുമ്പൊഴേക്കും ഇത് 35.23 ലക്ഷത്തിലെത്തുമെന്ന് കണക്കു കൂട്ടുന്നു.

ഇതിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ റവന്യൂ, ഇൻകം ടാക്സ്, കസ്റ്റംസ്, എക്സൈസ് വിഭാഗങ്ങളിലായിരിക്കും എഴുപതിനായിരത്തോളം തസ്തികകളാവും ഈ വിഭാഗങ്ങളിലുണ്ടാവുക.

Share
Leave a Comment