യു.എ.ഇ പഴം-പച്ചക്കറികളിൽ ലേബലിംഗ് നിർബന്ധമാക്കുന്നു

Published by
Janam Web Desk

ദുബായ്: യു.എ.ഇ യിലെ പഴം-പച്ചക്കറി മാര്‍ക്കറ്റുകളില്‍ ഉൽപ്പന്നങ്ങൾക്ക് ലേബല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇംഗ്ളീഷിലും അറബിയിലും ഉല്‍പന്നങ്ങളുടെ വില, തൂക്കം തുടങ്ങിയവ രേഖപ്പെടുത്തിയ ലേബലുകളാണ് പതിക്കുക. അപ്രതീക്ഷിത വിലക്കയറ്റം തടയാനുള്ള പരിശോധന തുടരും.

രാജ്യത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റുകളില്‍ സാധങ്ങൾ വാങ്ങുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും ഉപഭോക്തക്കൾക്ക് അറിയാന്‍ സാധിക്കുന്ന രീതിയിൽ ആണ് പുതിയ ലേബല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഉൽപ്പന്നങ്ങളുടെ വില, അളവ്, എവിടെ നിന്നുള്ളതാണ് തുടങ്ങിയവ ഇംഗ്ളീഷിലും അറബിയിലും രേഖപ്പെടുത്തിയ ലേബലുകളാണ് പതിക്കുക.

വില, ഉല്‍പന്നങ്ങളുടെ തരം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ലേബലുകള്‍ പത്ത് ദിവസത്തിനകം സ്ഥാപിക്കണമെന്നും മാര്‍ക്കറ്റുകളിലെ എല്ലാ കടയുടമകളോടും മന്ത്രാലയം അംഗീകരിച്ച ലേബലുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചതായും സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ കീഴിലെ ഉപഭോക്തൃസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ.ഹാഷിം അല്‍ നുഐമി പറഞ്ഞു.

യു.എ.ഇ വരുന്ന ദിവസങ്ങളില്‍ വിവിധയിനം പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വിലയില്‍. 25 മുതല്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്നും പഴം-പച്ചക്കറി വിലയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന വിലക്കയറ്റം തടയാന്‍ പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Share
Leave a Comment