മനാമ: വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്‌ട് ഉദ്‌ഘാടനം കർണാടക പ്രവാസികളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ എംബസി ഹാളിൽ അംബാസിഡർ വിനോദ് കെ ജേക്കബ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളെയും കർണാടക സംസ്ഥാനത്തിന്റെ ഒഡിഒപി സ്കീമിന് കീഴിൽ വരുന്ന വിശിഷ്ട ഉൽപ്പന്നങ്ങളെയും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഗൾഫ് പര്യടനത്തിനെത്തിയ കർണാടകയിൽ നിന്നുള്ള ബൈക്ക് യാത്രികൻ ശരത് കുമാറും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ കന്നഡ സംഘാംഗങ്ങളുടെ ലഘു സാംസ്കാരിക അവതരണം ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. കർണാടകയുടെ നിരവധി ഉൽപ്പന്നങ്ങൾ എംബസിയിൽ പ്രദർശിപ്പിച്ചു. ODOP ഇനങ്ങൾ ഒരു മാസത്തേക്ക് പ്രദർശിപ്പിക്കും. എല്ലാ മേഖലകളിലും സമഗ്രമായ സാമൂഹിക-സാമ്പത്തിക വളർച്ച പ്രാപ്തമാക്കുന്നതിന് രാജ്യത്തെ ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും തിരഞ്ഞെടുക്കാനും ബ്രാൻഡ് ചെയ്യാനും പ്രോത്സാഹിപ്പിക്കാനുമാണ് ODOP സംരംഭം ലക്ഷ്യമിടുന്നതെന്ന് അംബാസിഡർ പറഞ്ഞു .







