ക്വീറ്റ: പാകിസ്ഥാനിലെ ക്വീറ്റ സിറ്റിയിൽ ആശുപത്രിയോട് ചേർന്ന് വീണ്ടും ആക്രമണം. അൽ-ഖൈർ ആശുപത്രിയ്ക്കു സമീപമാണ് സ്ഫോടനമുണ്ടായത്. തീവ്രവാദവിരുദ്ധസേനയുടെ വാഹനത്തെ ലക്ഷ്യം വച്ചു നടത്തിയതെന്നു കരുതപ്പെടുന്ന സ്ഫോടനത്തിൽ നിരവധി പേർക്കു പരിക്കേറ്റു.
പ്രദേശമിപ്പോൾ പൊലീസ് കാവലിലാണ്. പൊലീസിന്റെ തിരച്ചിൽ തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം. ആഗസ്റ്റ് എട്ടാം തീയതി ക്വീറ്റ സിവിൽ ആശുപത്രിയിലുണ്ടായ ചാവേർ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകരും, മാദ്ധ്യമപ്രവർത്തകരുമടക്കമുള്ളവർ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആ സംഭവത്തിനു തൊട്ടു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.