റിയോ; കിരീടം അമേരിക്ക നിലനിർത്തി

Published by
Janam Web Desk

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയപ്പോൾ മെഡൽ പട്ടികയിൽ കിരീടം അമേരിക്ക നിലനിർത്തി. ബ്രിട്ടൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ചൈന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

46 സ്വർണവും 37 വെള്ളിയും 38 വെങ്കലവുമായി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 27 സ്വർണവും 23 വെള്ളിയും 17 വെങ്കലവുമായി ബ്രിട്ടൻ രണ്ടാം സ്ഥാനത്തെത്തി. 1908 ന് ശേഷം ബ്രിട്ടന്‍റെ ഏറ്റവും വലിയ ഒളിമ്പിക്സ് പ്രകടനമാണിത്. ബെയ്ജിങിൽ ഒന്നാം സ്ഥാനക്കാരും ലണ്ടനിൽ രണ്ടാം സ്ഥാനക്കാരുമായ ചൈന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 26 സ്വർണവും 18 വെള്ളിയും 26 വെങ്കലവുമാണ് റിയോയിൽ ചൈനയുടെ സമ്പാദ്യം. ലണ്ടനിൽ ചൈന 38 സ്വർണം നേടിയിരുന്നു. 2004 ലെ ഏതൻസ് ഒളിമ്പിക്സിന് ശേഷം ആദ്യമായാണ് ചൈന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.

7 സ്വർണവും 6 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ 19 മെഡലുകളുമായി ആതിഥേയർ 13 ാം സ്ഥാനത്തെത്തി.ലണ്ടൻ ഒളിമ്പിക്സിൽ രണ്ട് വെള്ളിയും നാല് വെങ്കലവും നേടി 56 ാം സ്ഥാനത്തായിരുന്ന ഇന്ത്യ, റിയോയിലെ പ്രകടനം ഒരു വെള്ളിയിലും ഒരു വെങ്കലത്തിലുമായി ഒതുങ്ങി. റിയോയിൽ 67ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടു. ക്യാറ്റി ലഡേക്കിയും മൊ ഫറയും റിയോയിൽ സൂപ്പർ താരങ്ങളായപ്പോൾ ചരിത്രമെഴുതി മൈക്കിൾ ഫെൽപ്സും ഉസൈൻ ബോൾട്ടും മടങ്ങുന്നു.

Share
Leave a Comment