കൊച്ചി: ഇടുക്കിക്ക് പിന്നാലെ എറണാകുളത്തും ചൈനീസ് മുട്ട ഉപയോഗം വ്യാപകം. ഇന്നലെ രാത്രി നടന്ന പൊലീസ് പരിശോധനയില്‍ എറണാകുളത്തെ മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് ചൈനീസ് മുട്ടകള്‍ പിടിച്ചെടുത്തത്.
ഇടുക്കി ജില്ലയില്‍ ചൈനീസ് മുട്ടയുടെ ഉപയോഗം വ്യാപകമാകുന്നെന്ന പരാതിക്കിടെയാണ് കഴിഞ്ഞ ദിവസം കുഞ്ചിത്തണ്ണിയില്‍ വ്യാജമുട്ടയുമായെത്തിയ വാഹനം നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചത്. ഇതേ തുടര്‍ന്ന് എറണാകുളത്തും ചൈനീസ് മുട്ടകള്‍ സജീവമാണെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും മുട്ടകള്‍ പിടികൂടിയത്. ഇന്നലെ രാത്രിയോടെയാണ് ഇവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയത്. പൊന്നുരുന്നിയിലെ മോര്‍ സൂപ്പര്‍മാര്‍ക്കറ്റ്, റിലയന്‍സ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റ്, ബിസ്മി സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കെട്ടുകണക്കിന് വ്യാജമുട്ടകളാണ് പിടിച്ചെടുത്തത്. വ്യാജമുട്ടകള്‍ പിടികൂടിയതോടെ ജനങ്ങളും ആശങ്കയിലായിരിക്കുകയാണ്.
ഇടപ്പള്ളിയിലെ ആര്‍.ആര്‍.സ്റ്റോഴ്സാണ് ഇതില്‍ പല സൂപ്പർമാര്‍ക്കറ്റുകളിലേക്കും മുട്ട വിതരണം നടത്തുന്നത്. പിടിച്ചെടുത്ത മുട്ടകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധിക്കും.