തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഹനീഫയെ കൊലപ്പെടുത്തിയ കേസ് വീണ്ടും അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ഗുരുവായൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ ഗോപപ്രതാപന്റെ അറിവോടെയാണ് കൊല നടന്നതെന്ന് ഹനീഫയുടെ കുടുംബം പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇയാളെ പ്രതിചേര്‍ക്കാത്തതിനെ ചോദ്യം ചെയ്തായിരുന്നു ഇവര്‍ കോടതിയെ സമീപിച്ചത്. ഗോപപ്രതാപനെ പ്രതിചേര്‍ക്കാനുളള തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ഹനീഫയെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ നേരത്തെ ചാവക്കാട് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.