ചെന്നൈ: ചെന്നൈ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. 477 റൺസിന് സന്ദർശകർ പുറത്തായി. രണ്ടാം ദിനം തുടക്കത്തിൽ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ഡോസന്‍റെയും റഷീദിന്‍റെയും അർദ്ധസെഞ്ചുറി ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്ക് നയിക്കുകയായിരുന്നു.
സെഞ്ചുറി തികച്ച മോയിൻ അലി 146 റൺസിന് പുറത്തായി. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നും ഇഷാന്ത് ശർമ്മയും ഉമേഷ് യാദവും രണ്ട് വീതവും വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 55 റൺസ് എന്ന നിലയിലാണ്.















