ന്യൂഡൽഹി: ബിസിസിഐ അദ്ധ്യക്ഷനാകാനില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അദ്ധ്യക്ഷനായി ഇനിയും തുടരേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു.
ലോധാ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും ഗാംഗുലി അറിയിച്ചു.
ലോധ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ബിസിസിഐ തലവൻമാരെ സുപ്രീംകോടതി പുറത്താക്കിയിരുന്നു.