കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന എഴുപത്തി ഒന്നാമത് സന്തോഷ് ട്രോഫി ഫുട്ബോബോൾ യോഗ്യതാ മത്സരത്തിൽ കേരളം പോണ്ടിച്ചേരിയെഎതിരില്ലാത്ത മൂന്നു ഗോളിനു തോൽപിച്ചു.
ആദ്യ മത്സരത്തിൽ ആന്ധ്ര ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കർണാടകയെ തോൽപിച്ചു.
നാളത്തെ മത്സരത്തിൽ സർവീസസ് തെലങ്കാനയേയും, തമിഴ്നാട് ലക്ഷദ്വീപിനെയും നേരിടും. ലക്ഷദ്വീപ് ആദ്യമായാണ് സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്.