NewsSports

വിജയം തുടരാൻ ഇന്ത്യ

കട്ടക്ക്: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഒഡീഷയിലെ കട്ടക്കിൽ നടക്കും. തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര നേടാനുറച്ചാണ് വിരാട് കോഹ്‍‍‍ലിയും സംഘവും ഇറങ്ങുന്നത്. പൂനെയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ തകർപ്പൻ ജയം ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

നായകൻ വിരാട് കോഹ്‍‍‍ലി, കേദാർ ജാദവ് എന്നിവരുടെ മിന്നുന്ന ഫോമിലാണ് ടീമിന്‍റെ പ്രതീക്ഷ. ബൗളിംഗ് നിരയിൽ ആർ അശ്വിന് പകരം അമിത് മിശ്ര ഇടം പിടിച്ചേക്കും.

ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 350 റൺസ് സ്കോർ ചെയ്തിട്ടും പ്രതിരോധിക്കാനാകാത്തത് ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്.

കട്ടക്കിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മത്സരം ആരംഭിക്കും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close