NewsSports

ഓസ്‍ട്രേലിയൻ ഓപ്പണിൽ ക്ലാസിക് ഫൈനൽ

മുൻ ലോക ഒന്നാം നമ്പർ താരം സ്പെയിനിന്‍റെ റാഫേൽ നദാൽ ഓസ്‍ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം ഫൈനലിൽ കടന്നു. സെമിയിൽ ബൾഗേറിയയുടെ ദിമിത്രി ഗ്രിഗോറിനെ 4 മണിക്കൂറും 56 മിനിട്ടും നീണ്ട മാരത്തൺ മത്സരത്തിലാണ് നദാൽ കീഴടക്കിയത്.സ്‍കോർ 7-5,6-3,1-6,4-6,6-3.

റോജർ ഫെഡററാണ് ഫൈനലിൽ നദാലിന്‍റെ എതിരാളി. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരു ഗ്രാൻസ്ലാം ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഏറ്റുമുട്ടുക.

മിക്സഡ് ഡബിൾസിൽ സാനിയമിർസ – ഇവാന്‍ ഡോഡിഗ് സഖ്യവും ഫൈനലിലെത്തി. ഓസ് ട്രേലിയയുടെ സാം ഗ്രോത്ത് -സാമാന്ത സ്റ്റോസർ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 2-6, 10-5.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close