ഹൈദരാബാദ് : ബംഗ്ളാദേശിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 208 റൺസിന്റെ തകർപ്പൻ ജയം . 459 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ളാദേശ് 250 റൺസിന് എല്ലാവരും പുറത്തായി .
ഇന്ത്യക്ക് വേണ്ടി അശ്വിനും ജഡേജയും നാലു വിക്കറ്റുകൾ വീതവും ഇഷാന്ത് ശർമ രണ്ട് വിക്കറ്റും വീഴ്ത്തി . 64 റൺസെടുത്ത മഹമൂദുള്ള മാത്രമാണ് ബംഗ്ളാദേശ് നിരയിൽ അൽപ്പമെങ്കിലും ചെറുത്തു നിന്നത്