തിരുവനന്തപുരം : അക്രമത്തിനിരയായ പ്രമുഖ നടിയെ പിന്തുണച്ച് സുരേഷ് ഗോപി. സ്വന്തം അഭിമാനത്തിന് നേരേ ഉയരുന്ന ചെറു ചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണമെന്ന് സുരേഷ് ഗോപി എം പി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു
പോസ്റ്റിന്റെ പൂർണ രൂപം
ഞാൻ അവൾക്കൊപ്പമാണ്,..
സ്വന്തം അഭിമാനത്തിന് നേരെ ഉയരുന്ന ചെറുചലനങ്ങളിൽ പോലും ചതഞ്ഞു നെഞ്ചുരുകി പോകുന്നവരുടെ ദുഖത്തിന്റെ ആഴം കൂടി നമ്മൾ അറിഞ്ഞു വയ്ക്കണം എന്ന സാമൂഹ്യപാഠം കൂടിയാണ് എന്റെ കുഞ്ഞനുജത്തിയ്ക്കുണ്ടായ ദുരനുഭവം നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്. ഇതിനെ ചെറുക്കാൻ എല്ലാ ശ്രമങ്ങളും ഉണ്ടാകണം. എന്റെ പിന്തുണ ! ഇനിയൊരു പെൺകുട്ടിയ്ക്ക് നേരെയും ഒരു ചെറുവിരൽ പോലും അനക്കാൻ ഒരുത്തനും ധൈര്യപ്പെടരുത് !
ഞാൻ കൂടെയുണ്ട് !