''വോട്ട് രേഖപ്പെടുത്തി കടമ നിർവഹിക്കൂ, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം''; വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”വോട്ട് രേഖപ്പെടുത്തി കടമ നിർവഹിക്കൂ, നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം”; വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 08:24 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഏവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ശക്തിപ്പെടുത്താൻ ജനങ്ങൾ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നാണ് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ജമ്മു കശ്മീരിലെ വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തണമെന്നും റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഭ്യർത്ഥിച്ചു.

” ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ യുവ വോട്ടർമാർ ഉൾപ്പെടെയുള്ള എല്ലാവരും വോട്ട് രേഖപ്പെടുത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. സ്ത്രീ വോട്ടർമാരും ഈ കുതിപ്പിന് ശക്തി പകരും. എല്ലാവരും വോട്ട് രേഖപ്പെടുത്തി കടമ നിർവഹിക്കൂ, ഇതുവഴി നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താം” പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ രാജ്യത്തിന്റെ പൈതൃകത്തെ ബഹുമാനിക്കുന്ന ഒരു സർക്കാർ രൂപീകരിക്കാൻ റെക്കോർഡ് സംഖ്യയിൽ വോട്ട് രേഖപ്പെടുത്തണമെന്നും, ഏവരും പോളിംഗ് ബൂത്തുകളിൽ എത്തിച്ചേരണമെന്നുമാണ് അമിത് ഷാ കുറിച്ചത്. പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനാണ് ഈ സർക്കാർ മുൻഗണന കൊടുക്കുന്നത്. വികസിത ഇന്ത്യയിലേക്കുള്ള യാത്രയാണിത്. ജനങ്ങളുടെ ഓരോ വോട്ടുകളും സുസ്ഥിരവും ശക്തവുമായ ഒരു സർക്കാരിന്റെ ശക്തിയായി പ്രവർത്തിക്കുമെന്നും അമിത് ഷാ കുറിച്ചു.

96 മണ്ഡലങ്ങളിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 1717 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടുന്നത്. ബഹരംപൂർ, ഹൈദരാബാദ്, കൃഷ്ണനഗർ, ബെഗുസാരായി, മുൻഗർ, ശ്രീനഗർ, അസൻസോൾ, കനൗജ്, കടപ്പ, ഖുന്തി എന്നിവയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ചില പ്രമുഖ ലോക്സഭാ മണ്ഡലങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വരെ 283 ലോക്സഭാ സീറ്റുകളിലേക്കുള്ള പോളിംഗ് ആണ് പൂർത്തിയായത്.

 

Tags: pm modifourth phase
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies