ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം; മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം; ഒരു ഡസനിലധികം പേരെ കാണാതായി
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം; മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം; ഒരു ഡസനിലധികം പേരെ കാണാതായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

ജക്കാർത്ത : ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട് . ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തിനൊപ്പം അഗ്നിപർവ്വതത്തിന്റെ തണുത്ത ലാവയും പടർന്നു പ്രവഹിക്കുകയായിരുന്നു.

ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ ഒഴുകുന്ന അഗ്നിപർവ്വത പദാർത്ഥങ്ങളുടെയും ഉരുളൻ കല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ദുരന്തകാരണം.

ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10:30 ന് (15:30 ജിഎംടി) പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ പ്രകൃതി ദുരന്തമുണ്ടായതായി സർക്കാർ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇതിൽ 37 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. നൂറിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായതായി ദേശീയ ദുരന്തനിവാരണ ഏജൻസി വെളിപ്പെടുത്തി.

കഴിഞ്ഞയാഴ്ച സൗത്ത് സുലവേസിയിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്ന് 15 പേർ മരിച്ചിരുന്നു.

സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതവും ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ സജീവമായ 130 അഗ്നിപർവ്വതങ്ങളിലൊന്നുമായ മറാപ്പി പർവതത്തിൽ നിന്നുള്ള തണുത്ത ലാവയാണ് ശനിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ താഴേക്ക് ഒഴുകിയത്.

2,885 മീറ്റർ (9,465 അടി) ഉയരമുള്ള മറാപ്പി അഗ്നിപർവതം ഡിസംബറിൽ പൊട്ടിത്തെറിക്കുകയും 3,000 മീറ്റർ (9,800 അടി) ആകാശത്തേക്ക് ചാരപ്പുക തുപ്പുകയും ചെയ്തിരുന്നു. വാരാന്ത്യത്തിൽ ഉണ്ടായ അപ്രതീക്ഷിതമായ സ്‌ഫോടനത്തിൽ പർവതത്തിൽ കുടുങ്ങിയ 23 പർവതാരോഹകർ കൊല്ലപ്പെട്ടു.

Tags: Flash floodsindonasia
Share
Tweet
SendShare

More News from this section

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

Latest News

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ആമസോൺ വെയർഹൗസുകളിൽ പരിശോധന; കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ഗവേഷണം, നവീകരണം, സ്റ്റാൻഡേർഡൈസേഷൻ; റെയിൽവേയുടെ സാങ്കേതിക ഹൃദയമായ ആർഡിഎസ്ഒയിൽ കേരള മാധ്യമസംഘം, സുരക്ഷയും ഭാവി പദ്ധതികളും വിശദമായി മനസ്സിലാക്കി, ഡയറക്ടർ ജനറൽ പ്രഭാസ് ദൻസാനയുമായി സംവദിച്ചു

1.1 ലക്ഷം കോടിയുടെ പ്രതിരോധ ഇടപാടുകൾക്ക് അനുമതി; സുഖോയ് യുദ്ധവിമാനത്തിൽ റഷ്യൻ മിസൈൽ സംയോജിപ്പിക്കും; 98% സമാഗ്രികളും ഇന്ത്യയിൽ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies