മുംബൈ: ഐപിഎൽ താരലേലത്തിൽ സീസണിലെ ആദ്യ മൾട്ടി മില്യണയറായി ബെൻ സ്റ്റോക്ക്സ് മാറി. സ്റ്റോക്ക്സിനെ പതിനാലരക്കോടി രൂപക്ക് റൈസിംഗ് പൂനെ സൂപ്പർ ജെയിന്റ്സ് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെ ടൈമൽ മിൽസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 12 കോടി രൂപയ്ക്ക് സ്വന്തമാക്കി.
സൗത്ത് ആഫ്രിക്കയുടെ കഗീസോ റബ്ദയെ അഞ്ച് കോടിക്കും ഓസ്ട്രേലിയയുടെ പാറ്റ് കുമ്മിസിനെ നാലരക്കോടിക്കും ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ വിലകൂടിയ താരമായ പവൻ നേഗിയെ ആർസിബി സ്വന്തമാക്കിയത് ഒരു കോടിക്കാണ്.
മലയാളിയായ ബേസിൽ തമ്പിയെ ഗുജറാത്ത് ലയൺസ് 85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. മൂന്ന് കോടി രൂപ ലഭിച്ച പേസ് ബൗളർ ടി നടരാജനും മുഹമ്മദ് സിറാജുദ്ദീനും പുതിയ താരോദയങ്ങളായി.
അതേസമയം ഇന്ത്യന്‍ ബൗളർമാരായ ഇഷാന്ത് ശര്‍മയെയും ഇര്ഫാന് പഠാനെയും ആദ്യ ലേലത്തില്‍ ആരും സ്വന്തമാക്കിയില്ല.