സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിനെ അട്ടിമറിച്ച് വലൻസിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വലൻസിയയുടെ ജയം. ആദ്യ ഒമ്പത് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ നേടി ക്രിസ്റ്റ്യാനോയും സംഘത്തെയും ഞെട്ടിച്ച വലൻസിയ തുടർന്നും ആധിപത്യം തുടർന്നു.
നാലാം മിനിറ്റിൽ സാസയും ഒമ്പതാം മിനിറ്റിൽ ഒറല്ലാനയുമാണ് ഗോൾ നേടിയത്. 44ആം മിനിറ്റിൽ ക്രിസ്റ്റ്യാനോ റയലിന്റെ ആശ്വാസഗോൾ നേടി. ലീഗിൽ 52 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് റയൽ. ഒരു പോയിന്റ് മാത്രം പിന്നിലുള്ള ബാഴ്സയാണ് രണ്ടാമത്.