ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് 126 റൺസിന്റെ ലീഡായി. ഇന്ത്യയ്ക്കായി ലോകേഷ് രാഹുലും ചേതേശ്വർ പൂജാരയും അർധ സെഞ്ച്വറി നേടി. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. ചേതേശ്വർ പൂജാരയ്ക്കൊപ്പം അജിങ്ക്യാ രഹാനെയാണ് ക്രീസിൽ.
മൂന്നാം ദിനം 6 വിക്കറ്റ് നഷ്ടത്തിൽ 237 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച സന്ദർശകർക്ക് 39 റൺസ് മാത്രമേ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി ജഡേജ 6 വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ രണ്ടും ഇഷാന്ത് ശർമ്മയും ഉമേഷ് യാദവും ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 189 റൺസിന് എല്ലാവരും പുറത്തായിരുന്നു.