ബംഗളൂരു: ബംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 188 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ് സ് 274 റൺസിന് അവസാനിച്ചു.
നാല് വിക്കറ്റിന് 213 റൺസെന്ന നിലയിൽ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയുടെ മദ്ധ്യനിര തകർന്നടിയുകയായിരുന്നു. അർദ്ധസെഞ്ചുറി തികച്ച രഹാനെയാണ് ആദ്യം പുറത്തായത്. പിന്നാലെയെത്തിയ കരുൺനായർ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
92 റൺസെടുത്ത് പൂജാരയും മടങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി ഹേസൽവുഡ് ആറു വിക്കറ്റ് വീഴ്ത്തി.