റയൽ മാഡ്രിഡും, ബയേൺ മ്യൂണിക്കും യുവേഫ ചാംപ്യന്‍സ് ലീഗിന്റെ കോർട്ടറിൽ കടന്നു. പ്രി കോർട്ടറിന്റെ രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ബയേൺ മ്യൂണിക് ആഴ്സലണിനെയും, ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് നാപ്പോളിയെയും പരാജയപ്പെടുത്തി.
പ്രീ കോർട്ടറിൽ ആദ്യ പാദ വിജയത്തിന്റെ ആത്മവിശ്വാസവുമായി രണ്ടാം പാദത്തിനിറങ്ങിയ റയലിന്റെ വലയിൽ 25ആം മിനിറ്റിൽ നാപ്പോളിയക്കായി മെർക്കന്സ് ആദ്യഗോൾ നേടി. ഉണർന്ന് കളിച്ച റയൽ 51 ആം മിനിറ്റിൽ റെമോസിലൂടെ ഗോൾ മടക്കി.
57 ആം മിനിറ്റിൽ മർക്കന്സിലൂടെ നാപ്പോളിക്ക് സെൽഫ് ഗോൾ. പല തവണ റയൽ ആക്രമണം നടത്തിയെങ്കിലും നാപ്പോളിയുടെ പ്രതിരോധ നിരയിൽ തട്ടി മടങ്ങി. ഇഞ്ചുറി ടൈമിൽ ഗോൾ നേടി ആൾവാരോ മൊറാത്ത കോർട്ടർ പ്രവേശനം ഉറപ്പിച്ചു.
ആദ്യ പാദത്തിലെന്ന പോലെ രണ്ടാം പാദത്തിലും ബയേൺ ആഴ്സലണിനെ ഗോൾ മഴയിൽ മുക്കി. ലിവാന്‍ ദോവസ്കിയും, റോബനും കോസ്റ്റയും ഓരോ ഗോൾ വീതം നേടിയപ്പോൾ മിതാൽ രണ്ട് തവണ ആഴ്സണൽ വല കുലുക്കി.
തീയോ വാൽക്കോട്ടിന്റെ വകയായിരുന്നു ആഴ്സണലിന്റെ ആശ്വാസ ഗോൾ.