എഫ് എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി വിജയിച്ചത്. ഇതോടെ ചെൽസി എഫ് എ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു.
ഗോൾ രഹിതമായിരുന്നു ആദ്യപകുതി. ഇരുടീമുകളും വല ചലിപ്പക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മോശം ഫൗളിന്റെ പേരിൽ മാഞ്ചസ്റ്ററിന്റെ ആൻഡർ ഹെരാര പുറത്താവുകയും ചെയ്തു.
രണ്ടാം പകുതിയിൽ വല ചലിപ്പിക്കാൻ ഇരുടീമുകളുടെയും ആസൂത്രിത നീക്കം. ശ്രമത്തിൽ വിജയം കണ്ടത് 51 ആം മിനിട്ടിൽ ചെൽസി. വില്യന്റെ പാസ് ഔട്ട് സൈഡ് ബോക്സിൽ നിന്ന് ചെൽസിയുടെ ഗോളോ കാന്റേ വലയിലേക്ക് അടിച്ചുകയറ്റി.
മറുപടി ഗോളിനായുള്ള മാഞ്ചസ്റ്ററിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ജെസി ലിംഗാർഡ് ഉൾപ്പടെയുള്ളവരെ മാറി മാറി പരീക്ഷിച്ചതും വിജയം കണ്ടില്ല. ഒടുവിൽ മറുപടിയില്ലാത്ത ഒരു ഗോളിന്റെ വിജയവുമായി ചെൽസി സെമിഫൈനലിലേക്ക്.