ന്യൂഡൽഹി: ഐസിസി ചെയർമാൻ സ്ഥാനം ശശാങ്ക് മനോഹർ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സൂചന. 2016 മെയിലാണ് ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനത്തെത്തിയത്.
എതിരില്ലാതെയായിരുന്നു അദ്ദേഹം ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്മാന്കൂടിയാണ് ശശാങ്ക് മനോഹർ.
നോയിഡയില്‍ നിന്നുള്ള അഭിഭാഷകനായ ശശാങ്ക് മൂന്ന് വര്‍ഷം ബിസിസിഐ പ്രസിഡന്റായിരുന്നു. പിന്നീട് 2015 ല്‍ ജഗ്മോഹന് ഡാല്‍മിയയുടെ മരണത്തെത്തുടര്‍ന്ന് വീണ്ടും 7മാസം പ്രസിഡന്റ് ആയിരുന്നു.