റാഞ്ചി: ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിന് ഇന്ന് റാഞ്ചിയിൽ തുടക്കം. റാഞ്ചി ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നു എന്ന സവിശേഷതയുണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്. ബംഗളൂരുവിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാകും ഇന്ത്യ ഇന്നിറങ്ങുക. പരുക്കിൽ നിന്ന് മോചിതനായ മുരളി വിജയ് അന്തിമ ഇലവനിൽ ഇടം പിടിച്ചേക്കും.
അതേസമയം റാഞ്ചിയിൽ വിജയിച്ച് ബോർഡർ- ഗവാസ്കർ ട്രോഫി നിലനിർത്താമെന്ന പ്രതീക്ഷയോടെയാകും കംഗാരുക്കൾ ഇറങ്ങുക. പേസ് ബൗളർ മിച്ചൽ സ്റ്റാർക് പരുക്കേറ്റ് മടങ്ങിയത് സന്ദർശകർക്ക് തിരിച്ചടിയായി.
ആദ്യദിനം ബാറ്റിംഗിനെയും പിന്നീട് സ്പിന്നിനെയും തുണയ്ക്കുന്നതാകും പിച്ച്. അതുകൊണ്ട് തന്നെ ടോസ് നിർണായകമാകും.