മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായുള്ള വാർഷിക കരാർ ബിസിസിഐ പുതുക്കി. മുൻ വർഷം ബി ഗ്രേഡിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, മുരളി വിജയ് എന്നിവരെ എ ഗ്രേഡിലേക്ക് ഉയർത്തി.
വിരാട് കോഹ്ലി, എംഎസ് ധോണി, അർ അശ്വിൻ, അജിങ്ക്യാ രഹാനെ എന്നിവരാണ് എ ഗ്രേഡിലുള്ള മറ്റ് താരങ്ങൾ.
രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവർ ബി ഗ്രേഡിൽ ഇടംപിടിച്ചപ്പോൾ ശിഖർ ധവാനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തി. എ ഗ്രേഡ് താരങ്ങൾക്ക് രണ്ട് കോടിയും ബി, സി ഗ്രേഡിലുള്ളവർക്ക് യഥാക്രമം ഒരു കോടിയും 50 ലക്ഷം രൂപ വീതവുമാണ് പ്രതിഫലമായി ലഭിക്കുക.