ഗോവ: സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം ബംഗാളിന്. കലാശപ്പോരിൽ ആതിഥേയരായ ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്.
അധിക സമയത്തെ അവസാന മിനിട്ടിലാണ് ഗോൾ പിറന്നത്. മൻവീർ സിംഗാണ് ഗോൾ നേടിയത്. മുപ്പത്തി രണ്ടാം തവണയാണ് ബംഗാൾ സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിടുന്നത്.
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബംഗാൾ ജേതാക്കളാകുന്നത്.