ധർമ്മശാല: ഓസിസിനെതിരായ ധർമ്മശാല ഏകദിനത്തിൽ ഇന്ത്യക്ക് 106 റൺസ് വിജയലക്ഷ്യം. 32 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 137 റൺസിന് എല്ലാവരും പുറത്തായി.
മൂന്ന് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, ആർ അശ്വിൻ എന്നിവരുടെ മികച്ച ബൗളിംഗാണ് ഓസിസിനെ തകർത്തത്. ഓസിസ് നിരയിൽ ആറ് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 332 റൺസിന് അവസാനിച്ചിരുന്നു. നഥാൻ ലിയോൺ ഓസിസിനായി അഞ്ച് വിക്കറ്റെടുത്തു.