സൂറിച്ച്: റഫറിയെ അസഭ്യം പറഞ്ഞതിന് അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസിക്ക് 4 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്ക്. ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളില്‍ നിന്നാണ് മെസിയെ ഫിഫ വിലക്കിയത്.
ചിലിയ്ക്ക് എതിരായ യോഗ്യതാ മത്സരത്തിലായിരുന്നു മെസി അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ബ്രസീലിയല്‍ റഫറി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
മത്സരശേഷം പുറത്തുവന്ന വീഡിയോയില്‍ റഫറിയെ മെസി അസഭ്യം പറയുന്നത് വ്യക്തമായിരുന്നു. ഫൗള്‍ വിളിച്ചതാണ് മെസിയെ പ്രകോപിപ്പിച്ചത്.