പാർട്ടി ഓഫീസിന് സർക്കാർ ഭൂമി , ബന്ധു നിയമനം : എ‌എപി സർക്കാരിന്റെ അധികാര ദുർവിനിയോഗം ചുരുളഴിയുന്നു

Published by
Janam Web Desk

ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങളും ക്രമക്കേടുകളും തുറന്ന് കാണിച്ച് ഷുംഗ്ളു കമ്മിറ്റി റിപ്പോർട്ട്. അധികാര ദുർവിനിയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

പാർട്ടി ഓഫീസിനായി സർക്കാർ സ്ഥലം അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമൈക്കുന്നത്. മന്ത്രിയായ സത്യേന്ദ്ര ജെയിന്റെ മകളെ ഡൽഹി സംസ്ഥാന ആരോഗ്യ മിഷന്റെ ഡയറക്ടറായി നിയമിച്ചതിനേയും ഷുംഗ്ളു കമ്മിറ്റി ചോദ്യം ചെയ്യുന്നു. പാർട്ടിയുടെ വിവിധ ചുമതല വഹിക്കുന്നവരെ ഉപദേശക തസ്തിക നിർമ്മിച്ച് ജോലി നൽകിയതും ചോദ്യം ചെയ്യപ്പെടുന്നു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണറോട് ആലോചിക്കാതെ കാര്യങ്ങൾ തീരുമാനിച്ചു കൊള്ളാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിവിധ മന്ത്രാലയങ്ങൾക്ക് 2015 ൽ നിർദ്ദേശം നൽകിയിരുന്നു . അതിനു ശേഷമാണ് അനധികൃത നിയമനങ്ങൾ നടന്നതെന്നും ലെഫ്റ്റനന്റ് ഗവർണറുടെ അംഗീകാരമില്ലാതെ ഇത്തരം നിയമനങ്ങൾ നടത്താൻ സർക്കാരിന് അധികാരമില്ലെന്നും റിപ്പോർട്ട് ചൂണ്ടീക്കാട്ടുന്നു.

മുൻ സിഎജി വി കെ ഷുംഗ്ളുവിന് പുറമേ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ ഗോപാലസ്വാമി , മുൻ വിജിലൻസ് കമ്മീഷണർ പ്രദീപ് കുമാർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ

Share
Leave a Comment