കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ ഭീകരാക്രമണം. ദക്ഷിണ കെയ്റോയിലെ മിന്യാ പ്രവിശ്യയിൽ കോപ്റ്റിക് ക്രൈസ്തവർ സഞ്ചരിച്ച ബസിന് നേരെയാണ് വെടിവെപ്പുണ്ടായത് . ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് .
20ലധികം പേർക്ക് പരുക്കേറ്റു . ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഈജിപ്തിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്കെതിരെ തുടർച്ചയായി ആക്രമണം ഉണ്ടാകാറുണ്ട്. ഏപ്രിലിൽ ഓശാന ദിനത്തിൽ രണ്ട് പള്ളികളിലായി നടന്ന ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.