മുംബൈ: ഐ.എസ്.എല്‍ നാലാം സീസണില്‍ മലയാളി താരം അനസ് എടത്തൊടിക ജംഷഡ്പുര്‍ എഫ്.സിയില്‍ കളിക്കും. ഒരു കോടി പത്ത് ലക്ഷം രൂപയ്ക്ക് ടാറ്റ ടീം അനസിനെ സ്വന്തമാക്കി. ഐ.എസ്.എല്‍ താരലേലത്തില്‍ ആദ്യ അവസരം ജംഷ്ഡ്പുര്‍ എഫ്.സിക്കായിരുന്നു. പ്രതീക്ഷിച്ചതു പോലെ ജംഷഡ്പുര്‍ അനസിനെ തെരഞ്ഞെടുത്തു.
അതേസമയം മലയാളി പ്രതിരോധ താരം റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. 63 ലക്ഷം രൂപയ്ക്കാണ് റിനോ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഐലീഗ് ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയുടെ യുവ താരം ലാല്‍റുതാരയെയും 25 ലക്ഷം രൂപയക്ക് ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചു.
ഡ്രാഫ്റ്റിലെ വിലയേറിയ താരമായ യൂജിന്സണ് ലിങ്ദോ കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കും. ബ്ലാസ്റ്റേഴ്സ് ലിങ്ദോയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്ന്ു.
മുംബൈ മലയാളി ഉമേഷ് പേരാമ്പ്ര സഹിതം 13 മലയാളികള്‍ ഉള്‍പ്പെടെ 205 ഇന്ത്യന്‍ താരങ്ങളാണ് ഡ്രാഫ്റ്റിനുള്ളത്. പ്ലെയര്‍ ഡ്രാഫ്റ്റില്‍നിന്ന് 134 കളിക്കാര്‍ക്കേ ഐഎസ്എല്‍ നാലാം സീസണിലേക്കു പ്രവേശനമുള്ളൂ.















