പ്രതിഫല കരാർ തർക്കം ഉടൻ പരിഹരിച്ചില്ലെങ്കിൽ ബംഗ്ലാദേശ് പര്യടനം ബഹിഷ്കരിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് കളിക്കാരുടെ മുന്നറിയിപ്പ്.
ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരടക്കമുള്ള താരങ്ങൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് അലിസ്റ്റർ നിക്കോളസുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
പ്രതിഫല തർക്കം പരിഹരിക്കുന്നതിനായി ക്രിക്കറ്റ് ബോർഡ് അധികൃതരുമായി കളിക്കാരുടെ അസോസിയേഷൻ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പുമായി താരങ്ങൾ രംഗത്തെത്തിയത്.















