ഗോള്‍ : ശ്രീലങ്കയെ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എറിഞ്ഞൊതുക്കി. മൂന്നാം ദിവസമായ ഇന്ന് ഒന്നാം ഇന്നിംഗ്‌സില്‍ 600 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിരെ ലങ്ക 291 റണ്‍സിന് പുറത്തായി. 309 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളി തുടര്‍ന്ന ലങ്ക 147 റണ്‍സെടുക്കുന്നതിനിടെ എല്ലാ വിക്കറ്റും നഷ്ടമാവുകയായിരുന്നു. 92 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദില്‍റൂവന്‍ പെരേരയും 83 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസുമാണ് ശ്രീലങ്കയ്‌ക്ക് മാന്യമായി സ്‌കോര്‍ സമ്മാനിച്ചത്.
ഇന്ത്യയ്‌ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷാമി രണ്ടും വിക്കറ്റ് വീഴത്തി.















