ന്യൂഡല്‍ഹി : യൂറോപ്യന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ഹോക്കി ടീമില്‍ ആറു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. മന്‍പ്രീത് സിങ്ങാണ് ക്യാപ്റ്റന്‍.പരിക്കിനെ തുടര്‍ന്ന് സുല്‍ത്താന്‍ അസ്ലന്‍ഷാ ടൂര്‍ണമെന്റില്‍ അവസരം ലഭിക്കാതെപോയ ഗോള്‍ കീപ്പര്‍ സുരാജ് കര്‍ക്കേര, ജൂനിയര്‍ ലോക കപ്പ് വീരനായകന്മാരായ വരുണ്‍ കുമാര്‍, ദീപ്സണ്‍ ടിര്‍ക്കി,നിലകാന്ത ശര്‍മ, ഗുര്‍ജന്ത് സിങ്ങ്,അര്‍മന്‍ ഖൂറേഷി എന്നിവരാണ് ടീമില്‍ സ്ഥാനം ലഭിച്ച പുതുമുഖങ്ങള്‍.
അടുത്തമാസം ഒമ്പതിന് ബൂമില് ബെല്‍ജിയത്തിനെതിരായ മത്സരത്തോടെ ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനം ആരംഭിക്കും. പന്നീട് ഹോളണ്ടുമായി മാറ്റുരയ്ക്കും. പര്യടനത്തില്‍ ഇന്ത്യ അഞ്ചുമത്സരങ്ങള്‍ കളിക്കും.വമ്പന്‍ ടീമുകളായ ഹോളണ്ട്,ബെല്‍ജിയം എന്നിവയ്ക്കെതിരെ കളിക്കുന്നത് യുവ താരങ്ങള്‍ക്ക് ഗുണമാകുമെന്ന് ചീഫ് കോച്ച് റോളന്റ് ഓള്ട്ടമാസ് പറഞ്ഞു. ഇന്ത്യന്‍ ടീം ബെംഗളൂരുവില്‍ പരിശീലനത്തിലാണ്. ആഗസ്റ്റ് അഞ്ചുവരെ ക്യാമ്പ് തുടരും.















