ബാഴ്സ വിടാനൊരുങ്ങി നെയ്മർ. ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജർമ്മനിൽ ചേരാനുള്ള തിരുമാനം നെയ്മർ തന്റെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.
സൂപ്പർതാരം മെസ്സിയും സുവാരസും ബാഴ്സ വിടുന്നതിൽ നിന്നും നെയ്മറെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
അതേ സമയം നെയ്മർ ബാഴ്സ വിട്ട് പോകുമെന്ന് കരുതുന്നില്ലെന്ന് ബാഴ്സലോണ വൈസ് പ്രസിഡന്റ് ജോർദി മെസർ പ്രതികരിച്ചു.















