കൊളമ്പോ: ഇന്ത്യ ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കൊളമ്പോയിൽ തുടക്കം. രാവിലെ 9.30ന് മത്സരം ആരംഭിക്കും.
ഇന്ത്യൻ ടീമിൽ അഭിനവ് മുകുന്ദിന് പകരം ലോകേഷ് രാഹുൽ കളിക്കും. അമ്പതാം ടെസ്റ്റ് മത്സരം കളിക്കുന്ന ചേതേശ്വർ പൂജാരയാണ് ശ്രദ്ധാ കേന്ദ്രം.
മത്സരം ജയിച്ചാൽ ഇന്ത്യയ്‌ക്ക് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം.
ആദ്യ ടെസ്റ്റിൽ നേടിയ വൻ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
അതേസമയം, പരമ്പരയിൽ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ശ്രീലങ്ക.















