ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് സെമി കാണാതെ പുറത്ത്.
ലോക രണ്ടാം നമ്പറും ഒന്നാം സീഡുമായ ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോ നേരിട്ടുള്ള ഗെയിമുകൾക്കാണ് ശ്രീകാന്തിനെ കീഴടക്കിയത്.
സ്കോർ 21-14, 21-18. മത്സരം 49 മിനിറ്റ് നീണ്ടു നിന്നു.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ്വാളും ക്വാർട്ടറിൽ മത്സരിക്കാനിറങ്ങും. അഞ്ചാം സീഡ് ചൈനയുടെ സൺ യുവാണ് സിന്ധുവിന്റെ എതിരാളി.
ഇന്ത്യൻ സമയം രാത്രി 10.50 ന് ആരംഭിക്കുന്ന നാലാം ക്വാർട്ടർ മത്സരത്തിൽ സൈന സ്കോട്ലൻഡ് താരം ക്രിസ്റ്റി ഗിൽമോറിനെ നേരിടും.