ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

Published by
Janam Web Desk

കൊൽക്കത്ത: ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കും. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് കോഹ്‍‍‍ലിയും സംഘവും ഇറങ്ങുന്നത്. തോരാതെ പെയ്യുന്ന മഴ മത്സരത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റ നിര തകർന്നുവെങ്കിലും, എം എസ് ധോണിയും ഹർദിക് പാണ്ഡ്യയും ചേർന്ന മദ്ധ്യനിരയിൽ ആരാധകർക്ക് ഏറെ പ്രതീക്ഷയാണുള്ളത്.

അതേസമയം, പിച്ച് പേസ് ബൗളിംഗിനെ തുണയ്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഓസീസ്. ഏകദിനത്തിൽ ഈ വർഷം ഒരു വിജയം പോലും നേടാൻ കംഗാരുക്കൾക്ക് ആയിട്ടില്ല. നൂറാം ഏകദിനത്തിൽ ഏതുവിധേനയും വിജയം ലക്ഷ്യമിട്ടാകും സ്റ്റീവൻ സ്മിത്തും സംഘവും ഇന്ന് ഇറങ്ങുക.

Share
Leave a Comment