ഹാട്രിക് തിളക്കത്തില്‍ കുല്‍ദീപ് ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹാട്രിക് തിളക്കത്തില്‍ കുല്‍ദീപ് ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2017, 01:06 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ഇന്നലെ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനത്തില്‍ മൂന്നു പേരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയതോടെ അന്താരാഷ്‌ട്ര ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി കുല്‍ദീപ് യാദവ്. തന്റെ ഒന്‍പതാം ഏക ദിനത്തിലാണ് ഈ അപൂര്‍വ നേട്ടതിന് കുല്‍ദീപ് അര്‍ഹനായത്. 22 കാരനായ കുല്‍ദീപ് ഇടംകൈയന്‍ ചൈനാമെന്‍ ബൗളറാണ്. 2014 ലെ അണ്ടര്‍ 19 ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ഹാട്രിക്ക് നേടിയാണ് കുൽദീപ് ശ്രദ്ധേയനാകുന്നത്.

ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങില്‍ 33-ാം ഓവറിലാണ് കുല്‍ദീപിന്റെ ഹാട്രിക് പിറന്നത്. രണ്ടാം പന്തില്‍ മാത്യു വെയ്ഡിനെയും മുന്നാം പന്തില്‍ ആഷ്ടണ്‍ ആഗറെയെയും നാലാം പന്തില്‍ കമ്മിന്‍സിനേയുമാണ് കുല്‍ദീപ് വീഴ്‌ത്തിയത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ കുല്‍ദീപ് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സ് സ്റ്റേഡിയം 2014 മുതല്‍ പരിചിതമാണ്. ഇക്കഴിഞ്ഞ ജൂണില്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ഏകദിനത്തിലാണ് കുല്‍ദീപ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ മഴ മൂലം കളി മുടങ്ങിയതിനാല്‍ ആദ്യ ഏകദിനത്തില്‍ ബൗള്‍ ചെയ്തില്ല. എന്നാല്‍ രണ്ടാം ഏകദിന്തില്‍ മൂന്നു വിക്കറ്റുകളോടെ തുടക്കം കുറിച്ചു. ഇന്ത്യക്ക് വേണ്ടി ഏകദിനം കളിക്കുന്ന ആദ്യ ചൈനാമെന്‍ ബൗളര്‍ കൂടിയാണ് കുല്‍ദീപ്.

ഏകദിന ക്രിക്കറ്റില്‍ പിറക്കുന്ന 43-ാം മത്തെ ഹാട്രിക്കാണ് കുല്‍ദീപിന്റേത്. ഇതിനു മുമ്പ് ഇന്ത്യക്കാരായ ചേതന്‍ ശര്‍മയ്‌ക്കും കപില്‍ ദേവിനുമാണ് ഏകദിനത്തിൽ ഹാട്രിക് നേടാനായത്. ചേതന്‍ ശര്‍മ്മ 1987 ലെ ലോകകപ്പില്‍ ന്യൂസിലാഡിനെതിരെയാണ് ഹാട്രിക്ക് നേടിയത്. എകദിനത്തിലെ ഇന്ത്യയുടെ ആദ്യ ഹാട്രിക്കായിരുന്നു അത്. 1991 ല്‍ ശ്രീലങ്കക്കെതിരെയാണ് കപില്‍ ദേവ് ഹാട്രിക് നേടിയത്.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies