യു എസിലെ ടെക് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; പൊലീസുകാരൻ കൊല്ലപ്പെട്ടു

Published by
Janam Web Desk

ടെക്സസ് : യുഎസിലെ ടെക്സസിൽ  ടെക് യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു.അക്രമി ക്യാമ്പസിനുള്ളിൽ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. തുടർന്ന് ക്യാമ്പസ് താൽക്കാലികമായി അടച്ചു.

കഴിഞ്ഞ ദിവസം ക്യാമ്പസിൽ അധികൃതർ നടത്തിയ പരിശോധനയിൽ മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്തിയിരുന്നു.തുടർന്ന് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്തു.

ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി പിന്നാലെയെത്തിയ മറ്റൊരാൾ പൊലീസുകാരനെതിരെ നിറയൊഴിക്കുകയായിരുന്നു.തുടർന്ന് ഇയാൾ ഓടി രക്ഷപെട്ടുവെന്ന് യൂണിവേഴ്സിറ്റി വക്താവ് ക്രിസ് കുക്ക് പറഞ്ഞു. അക്രമിക്കു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.

 

Share
Leave a Comment