കൊച്ചി: സാമൂഹിക പരിഷ്കര്‍ത്താവും രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനുമായ എംഎ കൃഷണന് എന്ന എംഎ സാറിന്റെ ജീവചരിത്രം പുസ്തകമാകുന്നു. ഓരം ചേര്‍ന്ന് നടന്ന ഒരാള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എഴുത്തുകാരനും മാദ്ധ്യമപ്രവര്‍ത്തകനുമായ മനോജ് മനയിലാണ്.
കേരളത്തിന്റെ സാംസ്കാരിക രംഗത്ത് ഒട്ടനവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് എംഎ കൃഷ്ണന് എന്ന എംഎ സാര്‍. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാല പ്രചാരകന്മാരില് ഒരാള്‍ കൂടിയായ അദ്ദേഹത്തിന്റെ ജീവചരിത്രം പുറത്തിറങ്ങുമ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്.
ബാലഗോകുലം,ത പസ്യ, അമൃതഭാരതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അമരക്കാരന്. ദീര്‍ഘകാലം കേസരിയുടെ പത്രാധിപര്‍ തുടങ്ങി എംഎ സാര്‍ പിന്നിട്ട എല്ലാ മേഖലകളും അനാവരണം ചെയ്യുന്നതാണ് പുസ്തകം. ഓരം ചേര്‍ന്ന് നടന്ന ഒരാള്‍ എന്ന എംഎ സാറിന്റെ ജീവചരിത്രം ഈമാസം 21ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മഹാകവി അക്കിത്തം പ്രകാശനം ചെയ്യും. ബുദ്ധ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്