ഇന്ത്യയും പാകിസ്ഥാനും മത്സരിച്ച് മിസൈല്‍ പരീക്ഷണം നടത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.പാകിസ്ഥാന് 1987 ല്‍ ആണ് മിസൈല്‍ നിര്‍മ്മാണ പദ്ധതിയുമായി രംഗത്ത് വരുന്നത്.ഇന്ത്യ മിസൈല്‍ നിര്‍മ്മാണ പദ്ധതിയെ പ്രതിരോധിക്കാനാണ് പാകിസ്ഥാന് ഇന്ത്യയ്ക്ക് സമാനമായി മിസൈല്‍ നിര്‍മ്മാണം ആരംഭിച്ചത്.
പാകിസ്ഥാന്റെ മിസൈല്‍ നിര്‍മ്മാണ പദ്ധതി ഏറ്റവും കൂടുതല്‍ കാര്യക്ഷമമായത് ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന് പ്രധാനമന്ത്രി ആയിരുന്ന കാലത്താണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള മിസൈല്‍ നിര്‍മ്മാണത്തിലെ അന്തരം കുറയ്ക്കുക എന്നതായിരുന്നു ബേനസീറിന്റെ ലക്ഷ്യം.
മിസൈല്‍ നിര്‍മ്മാണ രംഗത്തെ ഇന്ത്യയുടെ വളര്‍ച്ച പാകിസ്ഥാനെ എന്നും അസൂയപ്പെടുത്തി.ഇന്ത്യയ്ക്കൊപ്പം എത്താന്‍ പാകിസ്ഥാന് കഠിനപ്രയ്തനം നടത്തിയതിന്റെ ഭാഗമായി നിരവധി മിസൈലുകള്‍ പാകിസ്ഥാനും സ്വന്തമായി.എന്നാല്‍ പാക്കിസ്ഥാന്റെ മിസൈലുകളുടെ പേര് ശ്രദ്ധേയമാണ്. ചരിത്രത്തില്‍ ഇന്ത്യയെ കൊളളയടിച്ചവരുടെ പേരുകളാണ് പാകിസ്ഥാന് നിര്‍മ്മിത മിക്ക മിസൈലുകള്‍ക്കും നല്‍കിയിരിക്കുന്നത്.അബ്ദാലി ഗാസ്നവി, ,ഷാഹീന്‍,ബാബര്‍ എന്നിങ്ങനെ പോകുന്നു ് പാകിസ്ഥാന് മിസൈലുകളുടെ പേരുകള്‍.
മുഹമ്മദ് ഗസ്നവി 11ാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമകാരിയാണ്.17 തവണയാണ് ഗസ്നവി ഇന്ത്യയെ ആക്രമിച്ചത്.ഈ ആക്രമണത്തില്‍ ഗസ്നവി സോമനാഥ ക്ഷേത്രം തകര്‍ക്കുകയും കൊളളയടിക്കുകയും ചെയ്തു.അഹമ്മദ് ഷാ അബ്ദാലി 18ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അഫ്ഗാന് രാജാവാണ്.സിക് വംശജരുടെ കൂട്ടകൊലയാളി എന്നാണ് അബ്ദലി അറിയപ്പെടുന്നത്.1748-1765 നിടയിലുളള കാലഘട്ടത്തില്‍ 7 തവണ അബ്ദലി ഇന്ത്യയെ ആക്രമിച്ചു. തയ്മൂര്‍ ഡല്‍ഹി ആക്രമിച്ചത് 1389 ല്‍ ആണ്.തയ്മൂറിന്റെ ആക്രമണത്തിലാണ് മദ്ധ്യകാലഘട്ടത്തിലെ ഏറ്റവും ക്രൂരമായ കൂട്ടകൊലയ്ക്ക്് ഇന്ത്യ സാക്ഷ്യം വഹിച്ചത്.
ബാബര്‍ ഇന്ത്യന്‍ ഭരണാധികാരിയായിരുന്നുവെങ്കിലും ഹിന്ദു ആരാധനാലയങ്ങളെ നിരന്തരമായി ആക്രമിച്ചിരുന്നു. ഇന്ത്യയ്ക്ക് എതിരായ എന്തിനെയും ഉയര്‍ത്തികാട്ടി പ്രോത്സാഹിപ്പിക്കുമെന്നാണ് പാകിസ്ഥാന് ഇതിലൂടെ തെളിയിക്കുന്നത്. പാകിസ്ഥാനിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ പോലും പാകിസ്ഥാന്റെ ഈ നിലപാടാണ് വിളിച്ചുപറയുന്നത്.