അഹമ്മദാബാദ്: ഗുജറാത്തിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാള. 89 മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. തെക്കൻ ഗുജറാത്തിലെയും സൗരാഷ്ട്രയിലെയും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
മുഖ്യമന്ത്രി വിജയ് രൂപാനി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചു.
അതേസമയം രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. 14 നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. 18നാണ് വോട്ടെണ്ണൽ.