Entertainment

ഐഎഫ്‌എഫ്‌കെയുടെ സിഗ്നേച്ചർ ഫിലിമിൽ വിഗതകുമാരനില്ല

Published by
Janam Web Desk

തിരുവനന്തപുരം : ഐ‌എഫ്‌എഫ്കെ പുറത്തിറക്കിയ സിഗ്നേച്ചർ ഫിലിമിൽ വിഗതകുമാരൻ ഇല്ല . 90 തികഞ്ഞ മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന ഫിലിം ചലച്ചിത്ര മേളയോടനുബന്ധിച്ചാണ് പുറത്തിറക്കിയത് . ഇതിൽ ആദ്യ ചിത്രമായി കാണിക്കുന്നത് ബാലൻ ആണ്.

നാലു വർഷം മുൻപ് വിഗതകുമാരനേയും ജെസി ഡാനിയലിനെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് സെല്ലുലോയ്ഡ് എന്ന ചിത്രം പ്രദർശിപ്പിക്കാതെ സംവിധായകൻ കമൽ പ്രതിഷേധിച്ചിരുന്നു. ആ കമൽ തന്നെ അക്കാദമി ചെയർമാനായിരിക്കുന്ന കാലത്താണ് വിഗതകുമാരന് അവഗണന.

1928 ൽ ചിത്രീകരണം തുടങ്ങിയ വിഗതകുമാരൻ 1930 ലാണ് പ്രദർശിപ്പിച്ചത് . ഇതൊരു നിശ്ശബ്ദ ചിത്രമായിരുന്നു . അതേസമയം 1936 ലായിരുന്നു ആദ്യ ശബ്ദ ചിത്രമായ ബാലൻ പ്രദർശിപ്പിച്ചത് . തൊണ്ണൂറു വർഷത്തെ ചരിത്രം വിഗതകുമാരനിൽ നിന്നല്ലാതെ തുടങ്ങാൻ സാധിക്കില്ലെന്നിരിക്കെ സിഗ്നേച്ചർ ഫിലിമിൽ നിന്ന് വിഗതകുമാരൻ എങ്ങനെ ഒഴിവായെന്നാണ് ചോദ്യമുയരുന്നത് . അതേ സമയം സെല്ലുലോയ്ഡ് കാണിക്കുന്നുമുണ്ട്.

മലയാള സിനിമയ്‌ക്ക് എഴുപത്തഞ്ച് വയ്യസാണെന്ന ചലച്ചിത്ര അക്കാദമിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു കമൽ തന്റെ ചിത്രമായ സെല്ലുലോയ്ഡ് പ്രദർശിപ്പിക്കാതിരുന്നത്. സാംസ്കാരിക മന്ത്രിയായിരുന്ന കെ സി ജോസഫിന് ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന രൂക്ഷവിമർശനവും കമൽ ഉന്നയിച്ചിരുന്നു.

Share
Leave a Comment