Kerala

കരുണാകരനെ താഴെ ഇറക്കാനുള്ള പദ്ധതി ആന്റണി അറിയാതിരിക്കില്ലെന്ന് നമ്പി നാരായണൻ

Published by
Janam Web Desk

തിരുവനന്തപുരം: ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ. കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങൾ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണൻ പറഞ്ഞു.

എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നമ്പി നാരായണന്റെ പ്രതികരണം.ലീഡറോട് മാത്രമല്ല ചാരക്കേസിൽ എല്ലാം നഷ്ടമായ താനുൾപ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ടാണ് ഹസൻ ഖേദം പ്രകടിപ്പിക്കാത്തതെന്നും നമ്പി നാരായണൻ ചോദിച്ചു.

ഹസ്സന്റെ തുറന്ന് പറച്ചിലിൽ ആശ്വാസമുണ്ട്. എന്നാൽ നടന്നത് വലിയ രാഷ്‌ട്രീയ ഗൂഡാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment