India

കുട്ടികളുടെ അന്നദാതാവ് മാധവ ഭട്ട് ഓർമ്മയായി

Published by
Janam Web Desk

മംഗളൂരു : സ്കൂൾ കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ഉച്ചഭക്ഷണം നൽകിയിരുന്ന ഹോട്ടൽ ശ്രീനിവാസ് ഡീലക്സിന്റെ ഉടമ മാധവ ഭട്ട് അന്തരിച്ചു . അസുഖത്തെ തുടർന്ന് മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. 61 വയസായിരുന്നു.

സർക്കാരുകൾ ഉച്ചഭക്ഷണ പദ്ധതി ആവിഷ്കരിക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസ് ഹോട്ടൽ സ്കൂൾ കുട്ടികൾക്ക് കുറഞ്ഞ നിരക്കിൽ ഉച്ചഭക്ഷണം നൽകിയിരുന്നു. ഏഴാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് 5 രൂപയും മറ്റുള്ളവർക്ക് പത്തുരൂപയുമായിരുന്നു ഉച്ചഭക്ഷണത്തിന് വിലയീടാക്കിയിരുന്നത്.

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഭാര്യ രജനിക്കൊപ്പം മാധവ ഭട്ട് സ്കൂൾ കുട്ടികൾക്ക് സൗജന്യ നിരക്കിൽ ഭക്ഷണം നൽകാൻ ആരംഭിച്ചത് . ദരിദ്ര കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് അനുഗ്രഹമായിരുന്നു ഈ ഹോട്ടൽ .ദിവസം ആയിരത്തിലധികം കുട്ടികൾ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തുമായിരുന്നു.

മാധവ ഭട്ടിന്റെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്ന വിദ്യാർത്ഥികൾ പിന്നീട് ജോലി  കിട്ടി വിദേശങ്ങളിൽ പോയിട്ടും അദ്ദേഹത്തെ കാണാനെത്തുന്നത് പതിവായിരുന്നു.

Share
Leave a Comment