Kerala

ജയരാജന് തിരിച്ചടി; യുഎപിഎ നിലനില്‍ക്കും

Published by
Janam Web Desk

കൊച്ചി: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന് വന്‍ തിരിച്ചടി. പി.ജയരാജനെതിരായ യുഎപിഎ നിലനില്‍ക്കുമെന്ന് പറഞ്ഞ കോടതി, യുഎപിഎ തള്ളണമെന്ന ജയരാജന്റെ ആവശ്യവും തള്ളി. ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അനുമതി കിട്ടും മുന്‍പു യുഎപിഎ ചുമത്തിയ നടപടി വിചാരണക്കോടതിക്കു പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കേസില്‍ 25ാം പ്രതിയാണ് ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു എ പി എ ചുമത്തിയതെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

നേരത്തെ കേസ് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങിനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ഭയാനകമായ അന്തരീക്ഷം ഉണ്ടാക്കിയതിനാല്‍ തീവ്രവാദ പ്രവര്‍ത്തനമല്ലെന്ന് എങ്ങനെ പറയാനാകുമെന്നും, പ്രതികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണോ എന്നും കോടതി ചോദിച്ചിരുന്നു

Share
Leave a Comment