Life

തുളസിയുടെ ഗുണങ്ങള്‍

Published by
Janam Web Desk

നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ധാരാളം ഔഷധ ഗുണവും ഇതിനുണ്ട്.

രണ്ടുതരത്തിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കരിനീലത്തണ്ടും കരിഞ്ഞനീല കലര്‍ന്ന പച്ച ഇലകളുമുള്ള കൃഷ്ണതുളസിയും വെള്ളകലര്‍ന്ന പച്ചത്തണ്ടുകളും പച്ച ഇലകളുമുള്ള രാമതുളസിയും. ഇവ രണ്ടിനും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നുണ്ട്. ആന്റി ബാക്ടീരിയലായി ശാസ്ത്രലോകം പണ്ടേ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റിസെപ്റ്റിക്, എന്നീ ഗുണങ്ങളും കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും തുളസിച്ചെടിക്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

* ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം. ആ തുളസിയിലകള്‍ കടിച്ചു തിന്നുകയുമാകാം. ശരീരത്തിന് നല്ല പ്രതിരോധശേഷി നല്‍കുന്ന മാര്‍ഗമാണിത്. രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നതും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

* വിളര്‍ച്ച തടയുന്നു. ഇരുമ്പിന്റെ അംശം ധാരാളമായി ഉണ്ട്. രക്തക്കുറവിനും ഒരു നല്ല പരിഹാരമാണ്.

* പ്രാണി കടിച്ചാല്‍ തുളസി നീര് പുരട്ടിയാല്‍ മതി

* പനി,ജലദോഷം മുതലായവക്ക് ഒരു പ്രകൃതിദത്ത ഔഷധം. തൊണ്ടയടപ്പിന് തുളസിയിട്ടു കാച്ചുന്ന വെള്ളം നല്ലതാണ്. മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക.

* രക്തസമ്മര്‍ദ്ദം കുറയാന്‍ സഹായിക്കുന്നു

* തുളസി രക്തം ശുദ്ധീകരിക്കും. അതുകൊണ്ടു തന്നെ ചര്‍മത്തിന് തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ കാന്തി വര്‍ദ്ധിക്കുന്നു.

* പേന്‍ പോകാന്‍ ഉറങ്ങുമ്പോള്‍ കിടക്കയില്‍ തുളസി വിതറുക

* തുളസി വെള്ളം നല്ലൊരു ദാഹശമനിയാണ്

* തുളസിയില അരച്ചുപുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും. തുളസി വെന്ത വെള്ളത്തില്‍ കുളിച്ചാല്‍ ശരീരത്തിന് ഉന്മേഷം കിട്ടുന്നു.

* ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ആസ്ത്മ എന്നിവക്ക് പ്രയോജനം ചെയ്യും

Share
Leave a Comment